കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ 'ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം" പദ്ധതിയുടെ ഭാഗമായി മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾക്ക് 90 ശതമാനം സബ്‌സിഡി നൽകും. എല്ലാ വീടുകളിലും ഏതെങ്കിലും തരത്തിലുളള ഉറവിട മാലിന്യസംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 5 സെന്റിൽ കൂടുതൽ ഭൂമിയുള്ള കുടുംബങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതി വഴി കമ്പോസ്റ്റ് പിറ്റുകൾ നിർമ്മിച്ച് നൽകും. 5 സെന്റിൽ താഴെ ഭൂമിയുള്ളതും വെള്ളക്കെട്ട്, പാറക്കെട്ട് തുടങ്ങിയവ മൂലം മൂലം പിറ്റുകൾ നിർമ്മിക്കുന്നതിന് സാദ്ധ്യതയില്ലാത്തതുമായ വീടുകളിൽ ശുചിത്വമിഷന്റെ സഹകരണത്തോടെ തദ്ദേശസ്ഥാപനങ്ങൾ വഴി പദ്ധതി നടപ്പിലാക്കും. പദ്ധതിയിൽ ചേരുന്നതിന് ഗ്രാമപഞ്ചായത്തുകളിൽ വാർഡ് അംഗങ്ങളെയോ വി.ഇ.ഒമാരേയോ മുനിസിപ്പാലിറ്റികളിൽ വാർഡ് കൗൺസിലർമാരെയോ മുനിസിപ്പൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരേയോ ബന്ധപ്പെടണം.
ഉപഭോക്തൃവിഹിതം ഇങ്ങനെ
കിച്ചൺ ബിൻ : 41
കലം കമ്പോസ്റ്റ് : 50
പൈപ്പ് കമ്പോസ്റ്റ് : 90
ബക്കറ്റ് കമ്പോസ്റ്റ് : 100
ബയോബിൻ : 220
ബയോ കമ്പോസ്റ്റർ : 180
ബയോഡൈജസ്റ്റർ പോട്ട് : 155
റിംഗ് കമ്പോസ്റ്റ് : 250 രൂപ
അർഹരായ എല്ലാവർക്കും ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ഇതിന് പൊതുജനങ്ങൾ സഹകരിക്കണം.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്