കോട്ടയം : ലോക് ഡൗണിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ഖാദി ഗ്രാമവ്യസായ ബോർഡ് മാസ്‌കുകളുടെ നിർമ്മാണവും വില്പനയും ഊർജ്ജിതമാക്കി. ബോർഡിന്റെ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ ഒരുലക്ഷം തുണി മാസ്‌കുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌കിന്റെ വില 15 രൂപയാണ്. 100 എണ്ണത്തിൽ കൂടുതൽ വാങ്ങുന്നവർക്ക് 13 രൂപ നിരക്കിലും ലഭിക്കും.

ജില്ലയിൽ ബോർഡിനു കീഴിൽ 10 നെയ്ത്ത് ശാലകളും 15 നൂൽപ്പ് കേന്ദ്രങ്ങളും മൂന്ന് പ്രോസസിംഗ് യൂണിറ്റുകളും ഒരു റെഡിമെയ്ഡ് വസ്ത്രനിർമ്മാണ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. അഞ്ഞൂറോളം തൊഴിലാളികളാണ് ഈ കേന്ദ്രങ്ങളിലുള്ളത്. മാസ്‌കുകളുടെയും മറ്റ് ഉത്പന്നങ്ങളുടെയും വിപണനം സജീവമാകുതോടെ നിലവിലെ പ്രതിസന്ധി നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഖാദി ബോർഡ്. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ എം.അഞ്ജനയ്ക്ക് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസർ ഉണ്ണികൃഷ്ണൻ നായർ മാസ്‌കുകൾ കൈമാറി.

ഗ്രാമസൗഭാഗ്യ ഷോറൂമുകൾ ഇവ

സി.എസ്.ഐ. ഷോപ്പിംഗ് കോംപ്ലക്‌സ്

തിരുനക്കര ടെമ്പിൾ റോഡ്

ചങ്ങനാശേരി റവന്യു ടവർ

ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്

വൈക്കം കരാമൽ ഷോപ്പിംഗ് കോംപ്ലക്‌സ്