കോട്ടയം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വികസനകർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയ്ക്കും കർഷക സഭകൾക്കും ജില്ലയിൽ ഇന്ന് തുടക്കമാകും. കല്ലറ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ രാവിലെ 10 ന് തോമസ് ചാഴികാടൻ എം.പി ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. ജില്ലാ കൃഷി ഓഫീസർ സലോമി തോമസ്, ആത്മ പ്രോജക്ട് ഡയറക്ടർ ജയമണി എന്നിവർ പദ്ധതി വിശദീകരിക്കും.