കോട്ടയം : റദ്ദായ ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം ജൂലായ് 10 വരെ പുതുക്കാമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. 10 വരെ പുതുതായി അംഗത്വം എടുക്കുന്നവർക്കും പുനഃസ്ഥാപിക്കുന്നവർക്കും ഭാഗ്യക്കുറി കൂപ്പൺ ലഭിക്കും. 20വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്ന് കൂപ്പൺ വാങ്ങാം.