കോട്ടയം : പെട്രോൾ - ‌ഡീസൽ വില വർദ്ധനവിനെതിരെ 23 ന് രാവിലെ 11 ന് ജില്ലയിലെ ബസ് സ്റ്റാൻഡുകളിൽ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തും. രണ്ടുമാസങ്ങൾക്കു ശേഷം നിയന്ത്രണങ്ങളോടെ പൊതുഗതാഗതം ആരംഭിച്ചപ്പോൾ കൊവിഡ് രോഗഭീതി മൂലം സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം 25 ശതമാനത്തിൽ താഴെയാണ്. ജില്ലയിലെ ആയിരത്തിലധികം ബസുകളിൽ മുന്നൂറോളം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇതിനിടയിലാണ് ഡീസൽ വില കുത്തനെ വർദ്ധിപ്പിക്കുന്നത്. ഇത് സ്വകാര്യ ബസ് വ്യവസായത്തെ പൂർണ തകർച്ചയിലേയ്ക്ക് നയിക്കുമെന്നും ജില്ലാ പ്രസിഡന്റ് ടി.ജെ ജോസഫ് ,​ ജനറൽ സെക്രട്ടറി കെ.എസ് സുരേഷ് എന്നിവർ പറഞ്ഞു.