കോട്ടയം : ഓൺലൈൻ ക്ലാസുകളെ സംബന്ധിച്ചുള്ള പരാതികൾ ചർച്ച ചെയ്യാൻ ജില്ലാതല ആലോചന യോഗം 25 ന് ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, വിദ്യാഭ്യാസ ജില്ലാ ഓഫീസർമാർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൺവീനർ, എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, ബി.എസ്.എൻ.എൽ, ജിയോ, ഏഷ്യാനെറ്റ്, കേരളവിഷൻ, ഡെൻ തുടങ്ങിയ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.