കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലെ പ്രധാന കവലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ അനുമതിയായി.91 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനാണ് അനുമതിയായിരിക്കുന്നത്.പദ്ധതിക്കായി നിയോജകമണ്ഡല ആസ്തിവികസന ഫണ്ടിൽ നിന്ന് 2 കോടി 15 ലക്ഷം രൂപ അനുവദിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു.ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ ജോലികൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു
ഇവിടെ മിഴിതുറക്കും
കറുകച്ചാൽ പഞ്ചായത്ത്
കൊച്ചുപറമ്പ് കവല,ഉമ്പിടി കോളനി,കറുകച്ചാൽ ഗുരുമന്ദിരം,കറുകച്ചാൽ ആശുപത്രികവല,നാരോലിപ്പടി,തൊമ്മച്ചേരി കവല,കറുകച്ചാൽ ലക്ഷംവീട് കോളനി,പനയമ്പാല (അപായപ്പടി),ചുഴന (ഏഴാം വാർഡ്)
നെടുങ്കുന്നം പഞ്ചായത്ത്
മൈലാടി കവല,പൂവൻപാറ കവല,ചേലക്കൊമ്പ് പോസ്റ്റോഫീസ് പടി,അട്ടിപ്പടി (സി.എസ്.ഐ പള്ളിപ്പടി നീലംപാറ),മുണ്ടുമല കോളനി,വീരന്മല എസ്.എൻ കോളേജ്പടി,കോവേലി മുസ്ലിംപള്ളിപ്പടി,കങ്ങഴ ആശുപത്രി കവല,ചേലക്കൊമ്പ് മിഷൻതോപ്പ്,നെടുമണ്ണി കവല,മഠത്തുംപടി സ്‌കൂൾ പടി,നെടുങ്കുന്നം പഞ്ചായത്ത് കവല
കങ്ങഴ പഞ്ചായത്ത്
കാരമല കവല,കാഞ്ഞിരപ്പാറ എസ്.എൻ.ഡി.പി കവല,ചീരമറ്റം പള്ളിക്കവല, കൊന്നയ്ക്കൽ കവല,കങ്ങഴ അമ്പലം കവല,ഇലക്കാട്ട് കവല,പുതുർപള്ളി കവല, അഞ്ചാനി കവല,കടയിനിക്കാട് പള്ളിപ്പടി കവല,പത്തനാട് എൻ.എസ്.എസ് പടി,ഇടയപ്പാറ കവല
വാഴൂർ പഞ്ചായത്ത്
നെടുമാവ് കോളനി,14 മൈൽ അമ്പലം കവല, ഇളപ്പുങ്കൽ കവല,പതിനഞ്ചാം മൈൽ കവല,കൊടുങ്ങൂർ അമ്പലം കവല,പത്തൊമ്പതാം മൈൽ കവല, ചെങ്കല്ലേപ്പള്ളി കവല, മൂലേപ്പീടിക,കൊടുങ്ങൂർ സിവിൽ സ്റ്റേഷൻ കവല,പതിനേഴാം മൈൽ കവല,അർച്ചനാപ്പടി, അമ്പാട്ടുപടി
പള്ളിക്കത്തോട് പഞ്ചായത്ത്
പെരുമ്പാറ കോളനി,ഇളംപള്ളി അമ്പലം കവല,ഇളംപള്ളി മാർക്കറ്റ് കവല,മുല്ലൂർപടി കവല,വെള്ളറ കോളനി,മുണ്ടൻകവല,കൂട്ടമ്മാവ് കവല,ഉദിക്കുഴ കോളനി, പാറക്കടവ് കവല,പുല്ലാനിത്തകിടി പള്ളിക്കവല,വേങ്ങാലാത്തു കവല
ചിറക്കടവ് പഞ്ചായത്ത്
ഇരുപതാംമൈൽ കവല,ചെറുവള്ളി അമ്പലം പടി,പൊൻകുന്നം കുരിശുപള്ളി കവല,കോയിപ്പള്ളി കോളനി,മണ്ണംപ്ലാവ് കവല,കുന്നുംഭാഗം ആശുപത്രി കവാടം
കാഞ്ഞിരപ്പള്ളി പഞ്ചായത്ത്
കാളകെട്ടി അടിവാരം,കപ്പാട് കവല,പഞ്ചായത്ത് കിണർ,മണ്ണാറക്കയം കുരിശുകവല,മണങ്ങല്ലൂർ,എറികാട് വായനശാലപ്പടി,പുത്തനങ്ങാടി ബാങ്ക് പടി, മൂന്നാംമൈൽ,ഹൗസിംഗ് ബോർഡ് കോളനി,തമ്പലക്കാട് കവല,പൂത്തേട്ടുപടി,പുന്നച്ചുവട്,എൻ.എസ്.എസ് സ്‌കൂൾ പടി,തമ്പലക്കാട് പള്ളിപ്പടി, കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ്,പുളിമാവ് കുരിശുപള്ളി കവല,പരുന്തുംമല.
മണിമല പഞ്ചായത്ത്
മേലേക്കവല,സി.സി.എം കവല,കരിമ്പനക്കുളം പള്ളിപ്പടി,കൊന്നക്കുളം സ്‌കൂൾപടി,നെല്ലിത്താനം പാണ്ടിമാക്കൽപടി,പുലിക്കല്ല് കവല,കരിമ്പനക്കുളം കുരിശടി
വെള്ളാവൂർ പഞ്ചായത്ത്
മൂലേപ്ലാവ് കവല, വെള്ളാവൂർ എസ്.എൻ സ്‌കൂൾ പടി, മൂങ്ങാനി, ആനക്കല്ല് (മുണ്ടോലിക്കടവ്), പാലയ്ക്കൽ കവല, കുളത്തൂർപ്രയാർ കുന്നത്തേറ്റ് കവല