കോട്ടയം : സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും പഠനം മുടങ്ങരുതെന്നും എല്ലാ വിദ്യാർത്ഥികൾക്കും പഠനസൗകര്യം ഉറപ്പാക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ നടപ്പിലാക്കുന്ന സദ്ഗമയ - ഡിജിറ്റൽ പഠനോപകരണ പദ്ധതിയുടെ ഭാഗമായി അസോസിയേഷൻ ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിക്ക് കൊല്ലാട് ടെലിവിഷൻ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻ്റ് സജിമോൻ സി. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രഞ്ജു കെ മാത്യു , ജില്ലാ സെക്രട്ടറി വിപി. ബോബിൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിബി ജോൺ,ഗ്രാമപഞ്ചായത്തംഗം ആനി മാമ്മൻ,അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ അഷ്‌റഫ് പറപ്പള്ളി, സോജോ തോമസ്, ജില്ലാ വൈസ് പ്രസിഡൻ്റ് ജെ ജോബിൻസൺ എന്നിവർ പ്രസംഗിച്ചു .