കോട്ടയം : ജില്ലയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴയിൽ 14 ശതമാനത്തിന്റെ കുറവെന്ന് പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രത്തിന്റെ കണക്ക്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇന്നലെയാണ്. 1.2 മില്ലി മീറ്റർ. ഇരുപത് ശതമാനം വരെ മഴകുറയുന്നത് സ്വാഭാവികമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്. ഇന്നലെ ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതൽ 24 വരെ മുന്നറിയിപ്പ് ഒന്നുമില്ല. 25 ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വേനൽ മഴയിൽ ജില്ലയിൽ 50 ശതമാനത്തിന്റെ വർദ്ധനയുണ്ടായിരുന്നു. ജൂൺ ആദ്യം മുതൽ കാലാവർഷം ശക്തമാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. എന്നാൽ, ഉംപുൻ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ആദ്യഘട്ട കാലവർഷം ഇല്ലാതായി.
ഇന്നലെ വരെ പെയ്യേണ്ടിയിരുന്നത് : 424.9 മില്ലീമീറ്റർ മഴ
ഇതുവരെ ലഭിച്ചത് : 366.9 മില്ലിമീറ്റർ മഴ