പാലാ: ഫാദേഴ്‌സ് ഡേ ദിനത്തിൽ പിതാവായ ചെറിയാൻ.ജെ കാപ്പനെക്കുറിച്ചുള്ള ഓർമ്മകളുമായി മാണി.സി കാപ്പൻ എം.എൽ.എ. ആദർശശാലിയായ പൊതു പ്രവർത്തകനോടുള്ള ബഹുമാനമായിരുന്നു തനിക്ക് അച്ചാച്ചനോടു ഉണ്ടായിരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സ്വാതന്ത്ര്യ സമരമുൾപ്പെടെയുള്ള സമയങ്ങളിൽ സ്വന്തം കുടുംബത്തെക്കാളുപരി നാടിനും സമൂഹത്തിനുമാണ് പിതാവ് പരിഗണന നൽകിയിരുന്നത്. സ്വന്തമായി ഒരു ജീവിതമാർഗം കണ്ടെത്തിയതിന് ശേഷമേ പൊതുപ്രവർത്തകനാകാവൂ എന്ന ഉപദേശമാണ് അഭിഭാഷകനായ പിതാവ് നൽകിയതെന്ന് അദ്ദേഹം ഓർമ്മിച്ചു. രാഷ്ട്രീയത്തെ ജീവിതമാർഗമായി കാണരുതെന്ന് പിതാവ് ഉറച്ചു വിശ്വസിച്ചിരുന്നു.

പിതാവിന്റെ പേരിൽ കിട്ടുന്ന സ്‌നേഹം സന്തോഷം പകരാറുണ്ട്. ജനപ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ പിതാവിന്റെ പേരിന് കോട്ടം വരാതെ പ്രവർത്തിക്കണമെന്നത് ഉത്തരവാദിത്വമായി കരുതുകയാണ്.പിതാവാണ് തന്റെ ഹീറോയെന്നും മാണി.സി കാപ്പൻ ഫേസ്ബുക്കിൽ കുറിച്ചു.