പാലാ:കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കിയ പാലാ ജനറൽ ആശുപത്രിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തുണയായത് ജോസ്.കെ.മാണി എം.പിയും തോമസ് ചാഴികാടനും നൽകിയ അരക്കോടിയുടെ എം.പി ഫണ്ട് വിഹിതം. പുതിയ ആശുപത്രി മന്ദിരത്തിൽ കൊവിഡ് വാർഡ് സജ്ജീകരിക്കുന്നതിനാവശ്യമായ ബഡുകളും മറ്റ് ഉപകരണങ്ങളും ജോസ്.കെ.മാണി എം.പി ലഭ്യമാക്കിയ 45 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയിരുന്നു. ഇവിടെ ഐ.സി.യു യൂണിറ്റിനായുള്ള വെന്റിലേറ്റർ കൂടി വാങ്ങുന്നതിന് കരാർ കൊടുത്തിരുന്നെങ്കിലും ലഭ്യത കുറവ് കാരണം ഉപകരണം ലഭ്യമായിട്ടില്ല. കേന്ദ്രീകൃത ഓക്‌സിജൻ പ്ലാന്റും ഇതേവരെ എത്തിയില്ല. ഇവ കൂടി എത്രയും വേഗം ലഭ്യമാക്കുമെന്ന് ജോസ്.കെ.മാണി അറിയിച്ചു.അനുവദിച്ച ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ച ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരെ അദ്ദേഹം അഭിനന്ദിച്ചു. തോമസ് ചാഴികാടൻ എം.പി അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ചാണ് ആരോഗ്യ പ്രവർത്തകർക്കായുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും സാമഗ്രികളും ലഭ്യമാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജു. സി.മാത്യുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക ചികിത്സാ വിഭാഗം നോഡൽ മെഡിക്കൽ ഓഫീസർമാരായ ഡോ.അപ്പു എബ്രാഹം, ഡോ.പി.എസ് ശബരീനാഥ്,ആർ.എം.ഒ ചുമതലയിലുള്ള ഡോ.അനീറ്റ് ആന്റണി,ഡോ.സോളി എന്നിവരുടെ നേതൃത്വത്തിലാണ് ജനറൽ ആശുപത്രിയിലെ കൊവിഡ് ചികിത്സാ വിഭാഗം