പാലാ : കൊവിഡ് മഹാമാരിക്കെതിരെ പോരാടാൻ ആരോഗ്യപ്രവർത്തകരോടൊപ്പം യൂത്ത്ഫ്രണ്ട് പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ ആഹ്വാനം ചെയ്തു. യൂത്ത്ഫ്രണ്ട് (എം) അൻപതാം ജന്മദിനത്തിന്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, അഡ്വ.ജോയി അബ്രാഹം, ഫ്രാൻസിസ് ജോർജ്, അഡ്വ.തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, വക്കച്ചൻ മറ്റത്തിൽ, മാത്യു സ്റ്റീഫൻ, സജി മഞ്ഞക്കടമ്പിൽ എന്നിവർ നേതൃത്വം നൽകി.