കോട്ടയം : യുവജനങ്ങൾ കാരുണ്യത്തിന്റെ മുഖമായി മാറണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി പറഞ്ഞു. യൂത്ത് ഫ്രണ്ട് എം സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആർപ്പൂക്കര നവജീവൻ ട്രസ്റ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ഡോ.എൻ ജയരാജ്, പാർട്ടി ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, പി.എം.മാത്യു, ഇ.ജെ അഗസ്തി, അഡ്വ.ജോബ് മൈക്കിൾ,അഡ്വ.ജോസ് ടോം, ബേബി ഉഴുത്തുവാൽ, പ്രിൻസ് ലൂക്കോസ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോർജ്ജുകുട്ടി അഗസ്തി, നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു.തോമസ് എന്നിവർ പ്രസംഗിച്ചു.