കോട്ടയം : മദ്യലഹരിയിൽ യുവാക്കളടങ്ങുന്ന സംഘം ജ്യൂസ് കട ജീവനക്കാരിയെ ആക്രമിച്ചതായി പരാതി. തിരുനക്കര തുഷാര ജ്യൂസ് കടയിലെ ജീവനക്കാരിയായ തിരുവാതുക്കൽ സ്വദേശിനി സിന്ധു (42 ) നെയാണ് ആക്രമിച്ചത്. സ്റ്റാൻഡിനുള്ളിൽ പരസ്യ മദ്യപാനം ചോദ്യം ചെയ്‌തതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. തലമുടിയ്ക്ക് കുത്തിപ്പിടിച്ച് വലിച്ച് താഴെ ഇട്ടു. വീഴ്‌ചയിൽ കാലിനും മുട്ടിനും ഇവർക്ക് പരിക്കേറ്റു. ബഹളം കേട്ട് ഓടിയെത്തിയ ആളുകളാണ് വിവരം പൊലീസിൽ അറിയിച്ചത്. കൺട്രോൾ റൂം പൊലീസ് സ്ഥലത്ത് എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഒരാളെ പൊലീസ് പിടികൂടി. പരാതി പറഞ്ഞു തീർത്തതിനാൽ കേസെടുത്തില്ല.