അടിമാലി .ഓൺലൈൻ പഠനത്തിനിടയിൽ വയനാദിന വാരാഘോഷത്തിന് തുടക്കമിട്ട് പണിക്കൻ കുടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂൾ.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് വായനാ വാരോഘോഷത്തിന് തുടക്കം കുറിച്ചത്. ഓൺലൈൻ ക്വിസ് മത്സരത്തിന് വിദ്യാർത്ഥികളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പുത്തൻ സാങ്കേദിക വിദ്യയുടെ സഹായത്തോടെ പുസ്തക പരിചയം, മികച്ച കൃതികൾ വായിക്കാനുള്ള അവസരം, കുട്ടികളുടെ സർഗ്ഗാത്മകതയെ പോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയും ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിക്കുന്നു. സ്‌കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് റഷീദ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.