kobshaju

പെരുവ : എസ്.എൻ.ഡി.പി യോഗം 3276-ാം നമ്പർ മുളക്കുളം ശാഖാ പ്രസിഡന്റും കാരിക്കോട് ശ്രീസരസ്വതി സ്‌കൂൾ ജനറൽ സെക്രട്ടറിയുമായ മൂർക്കാട്ടിൽ ഷാജു (61) നിര്യാതനായി. ബി.ജെ.പി കടുത്തുരുത്തി മണ്ഡലം മുൻ സെക്രട്ടറി, വൈക്കം അഞ്ജനേയ മഠം കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വട്ടപ്പാറ തലപ്പാടത്ത് കുടുംബാംഗം ഷേർലി (ശ്രീസരസ്വതി സ്‌കൂൾ കാരിക്കോട്). മക്കൾ: അഖിൽ (മസ്ക്കറ്റ്), അഭിജിത് (പഞ്ചാബ് നാഷണൽ ബാങ്ക് വൈറ്റില). സംസ്‌കാരം ഇന്ന് 10.30 ന് മൂർക്കാട്ടുപടിയിലെ തറവാട് വീട്ടുവളപ്പിൽ.