kobbiju

വൈക്കം : മൽസ്യബന്ധനത്തിനിടയിൽ വേമ്പനാട്ടുകായലിൽ വീണ് മത്സ്യതൊഴിലാളി മുങ്ങി മരിച്ചു. വെച്ചൂർ അംബികാ മാർക്കറ്റ് മാമ്പ്രയിൽ കാവിന്നയിൽ വീട്ടിൽ ബിജു (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ തണ്ണീർമുക്കം ബണ്ടിന് വടക്കുഭാഗത്താണ് സംഭവം. വൈക്കം ഫയർഫോഴ്‌സും, പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിൽ വൈകിട്ട് 3.30ഓടെ മൃതദേഹം കണ്ടെത്തി. ഭാര്യ : ജിജി. മക്കൾ : വിഷ്ണു, മാളു (ഇരുവരും വിദ്യാത്ഥികൾ). മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.