മറ്റക്കര : ഒരു മാസംമുമ്പ് സ്വകാര്യ വ്യക്തി കൈയേറി കുഴികുത്തി തകർത്ത പഞ്ചായത്ത് റോഡ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കോൺക്രീറ്റിട്ട് സഞ്ചാരയോഗ്യമാക്കി.40 ഓളം കുടുംബങ്ങളുടെ സഞ്ചാര മാർഗമായ അകലക്കുന്നം പഞ്ചായത്തിലെ വെള്ളറ മുതവണ്ടനാനി റോഡാണ് സഞ്ചാരയോഗ്യമാക്കിയത്. റോഡ് തകർത്തതിനെ തുടർന്ന് വാഹനങ്ങൾ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു. വഴി നന്നാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട പരാതി പഞ്ചായത്തിന് പിറ്റേന്ന് തന്നെ നൽകിയിരുന്നു. എന്നാൽ നടപടി വൈകിയതോടെ നാട്ടുകാർക്ക് സഹായവുമായി സി.പി.എം പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു.