pic

കോട്ടയം: ഭ‌ർത്താവിന്റെ ചുറ്റിക്കളി അറിഞ്ഞ് ചോദ്യം ചെയ്ത ഭാര്യക്ക് ക്രൂരമർദ്ദനം. തുടർന്ന് ഭാര്യ പൊലീസിൽ പരാതിപ്പെട്ടു. 22കാരിയെയും 48കാരനെയും പൊലീസ് പൊക്കി. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സ്റ്റേഷൻ അതിർത്തിയിൽ ആനക്കല്ലിലാണ് രസകരമായ സംഭവം. ആനക്കല്ല് സ്വദേശി സാബുവിനെ ഇന്ന് രാവിലെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. സാബുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആറു മാസക്കാലമായി 22കാരിയുമായി ഇയാൾ പ്രേമത്തിലായിരുന്നുവെന്ന് പറയുന്നു. യുവതിയുമായി ഇയാൾ പലസ്ഥലങ്ങളിലും പോയി താമസിച്ചിരുന്നതായി അറിവായിട്ടുണ്ട്.