തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം ഇടവട്ടം ശാഖയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം യോഗം അസി. സെക്രട്ടറി പി.പി സന്തോഷ് നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് വി.പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.മുരളീധരൻ,യൂണിയൻ കമ്മറ്റി അംഗം എം.എസ് രാധാകൃഷ്ണൻ,പി.പി ഭദ്റൻ കാർത്തിക തുടങ്ങിയവർ പ്രസംഗിച്ചു.
.