തലയോലപ്പറമ്പ് : ഭാരതീയ ദളിത് കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദളിത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് രവി.വി സോമന് സ്വീകരണം നൽകി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങിൽ സിന്ധു ഷാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ പി. പി സിബിച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.ടി ജെയിംസ്, വി.കെ ശശിധരൻ വളാവേലിൽ,ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോൺ തറപ്പേൽ, യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ ജയപ്രകാശ്,വിജയമ്മ ബാബു,ജോൺ ജോസഫ്, രാജു തറപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.