അടിമാലി.സ്‌കൂളുകളിലെ വ്യാപാരത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു.
അടിമാലിയിലും പരിസര പ്രദേശങ്ങളിലും സ്വകാര്യ എയ്ഡഡ് സ്‌കൂളുകളിൽ യൂണിഫോം, ബുക്ക്, ബാഗ്, കുട തുടങ്ങി പൊതു വിപണിയിൽ ലഭ്യമാകുന്ന സാമഗ്രികൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയാണ്. സ്‌കൂൾ വിപണി പ്രതീക്ഷിച്ച് വൻ മുതൽ മുടക്കി സാധനങ്ങൾ സംഭരിച്ച് വയ്ക്കുകയും വാടകയും, ശമ്പളവും ,നികുതിയും നൽകി നിയമാനുസൃതമായി കച്ചവടം നടത്തുന്ന വ്യാപാരികളെ തകർക്കുന്ന നടപടിയാണ് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ അനുവർത്തിച്ചു പോരുന്നത്.ഇത് സംബന്ധിച്ച് അടിമാലി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സ്‌കൂൾ മേധാവികൾക്ക് കത്തു നൽകി. അതിനാൽ സ്‌കൂളുകളിലെ അനധികൃത കച്ചവടം അവസാനിപ്പിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ട് വരുമെന്നു യൂത്ത് വിംഗ് ഭാരഹികളായ പ്രസിഡന്റ് എം.എം.സാബു, സെക്രട്ടറി നിധീഷ് എന്നിവർ അറിയിച്ചു.