ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്തിലെ തരിശുനിലങ്ങൾ മുഴുവൻ കൃഷിയോഗ്യമാക്കുന്നു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയിൽ പെടുത്തിയാണിത്. കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 2500ഏക്കർ സ്ഥലത്ത് നെൽകൃഷിയാണ് ആദ്യം ചെയ്യുന്നത്. ഇതിനായി സ്ഥലം കണ്ടെത്തി. മൂന്നുവർഷമെങ്കിലും തരിശായി കിടന്ന സ്ഥലമാണ് പരിഗണിക്കുക. ഇത്തരത്തിലുള്ള മുഴുവൻ സ്ഥലങ്ങളും കൃഷിയിറക്കുന്നതിനാണ് പരിപാടി.
ഇതിനോടൊപ്പം രണ്ടുഹെക്ടറിൽ വാഴ, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയും കൃഷി ചെയ്യും. തരിശു നിലത്ത് കൃഷിയിറക്കുന്ന കർഷകന് ഏക്കറിന് 40000 രൂപ വീതം ഗ്രാന്റ് അനുവദിക്കും. മൂന്നുവർഷം തുടർച്ചയായി കൃഷി ചെയ്യുമെന്നുള്ള സമ്മതപത്രം നൽകണം.
കർഷകരെ പിന്തിരിപ്പിക്കുന്ന ഘടകങ്ങൾ
തോടുകളുടെ ആഴംകൂട്ടി ബണ്ടുകൾ ബലപ്പെടുത്തണം
പാടശേഖരങ്ങൾക്കിടയിലൂടെ കൈത്തോട് നിർമ്മിക്കണം
ഒരു ലക്ഷം രൂപയോളം ഇതിനു ചെലവിടേണ്ടിവരും
ഏക്കറിന്
40000 രൂപ
ഗ്രാന്റ്
മൈനർ ഇറിഗേഷൻ വകുപ്പിന്റെ സഹായം ഉണ്ടെങ്കിൽ തരിശുനിലങ്ങളിലെ കൃഷി വ്യാപിപ്പിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ തോടുകളുടെ ആഴം കൂട്ടലും ബണ്ടുകളുടെ ബലപ്പെടുത്തലും എത്രയും വേഗം പൂർത്തിയാക്കും.
എൽദോ മർക്കോസ്, വാഴപ്പള്ളി കൃഷി ഓഫീസർ