3 മാസം മുൻപ്.
വഴി നീളെ വെള്ളവും ടാപ്പും. അരികിലായി സോപ്പോ ഹാൻഡ് വാഷോ. ക്യൂ നിന്ന് ആളുകൾ കൈകഴുകുന്നു.
ഇപ്പോൾ
കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള കൈകഴുകൽ കേന്ദ്രത്തിലെ ചിലന്തിവല ഇന്നലെ പെയ്ത കനത്തമഴയിലാണ് ഒലിച്ചുപോയത്. വായ തുറന്ന ഹാൻഡ് വാഷ് കുപ്പി അരികിലുണ്ട്. ആരും കൈ കൈഴുകാറുമില്ല. ബ്രേക്ക് ദ ചെയിൻ പാലിക്കാറുമില്ല.
സംസ്ഥാന സർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി നാടിന്റെ മുക്കിലും മൂലയിലും വീപ്പയും വെള്ളവും ഹാൻഡ് വാഷും നിരന്നു. സർക്കാർ സംവിധാനങ്ങൾക്ക് പുറമേ സംഘടനകൾ ഓരോന്നും മത്സരിച്ച് കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഒരുമാസം പോലും തികയും മുൻപേ കൈകഴുകുന്ന കാര്യത്തിൽ ശ്രദ്ധയില്ലാതായി.
ജില്ലയിൽ സ്ഥാപിച്ചത്
300 ലേറെ
കൈകഴുകൽ
കേന്ദ്രങ്ങൾ
'' കൈകഴുകൽ കേന്ദ്രങ്ങളെല്ലാം നോക്കുകുത്തിയായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി തുടക്കത്തിൽ എല്ലാവരും ജാഗ്രതയിലായിരുന്നു. ഇപ്പോഴത് കുറഞ്ഞു. വീണ്ടും ബോധവത്കരണം നടത്തുകയും അത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും
എം.അഞ്ജന, ജില്ലാ കളക്ടർ