അടിമാലി: ഇന്ധന വില വർദ്ധനവിനെതിരെ പ്രതിക്ഷേധ സമരവുമായി അടിമാലി മർച്ചന്റ്‌സ് യൂത്ത് വിങ്

.ഇന്ന് രാവിലെ 10.30 നു അടിമാലി തപാൽ ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തും.

ലോക്ഡൗണിനെ തുടർന്ന് എല്ലാ മേഖലകളിലും വലിയ പ്രയാസങ്ങൾ നേരിടുകയാണ്. കാർഷിക വ്യാവസായിക വ്യാപാര മേഖലകൾ തകർച്ചയുടെ വക്കിലാണ്. പല സ്ഥാപനങ്ങളും അടച്ച് പൂട്ടി പോകുന്നു. സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന രീതിയിലാണ് കഴിഞ്ഞ കുറച്ച് നാളുകയായി ഇന്ധന വിലവർദ്ധനവ് വന്ന് കൊണ്ടിരിക്കുന്നത്. . ചരക്ക് നീക്കത്തിന് വാടക വർദ്ധനവ് വരുന്നത് സാധനങ്ങളുടെ വില വർദ്ധനവിനും കാരണമാകുന്നു. ഈ സാഹചര്യങ്ങൾ മനസിലാക്കി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി ഇന്ന് പോസ്റ്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ സമരം നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നത്. അടിമാലി യൂത്ത് വിങ് സംഘടിപ്പിക്കുന്ന സമര പരിപാടിയിൽ യൂത്ത് വിങ് അടിമാലി യൂണിറ്റ് പ്രസിഡന്റ് എം.എം.സാബു അദ്ധ്യക്ഷത വഹിക്കും.ധർണ ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റും യൂത്ത് വിങ് ജില്ലാ കോർഡിനേറ്റർ കൂടിയായ വിനോദ് കെ ആർ ഉദ്ഘാടനം ചെയ്യും യൂണിറ്റ് പ്രസിഡന്റ് പി എം ബേബി മുഖ്യ പ്രഭാഷണം നടത്തും . അടിമാലി യൂണിറ്റ് ജനറൽ സെക്രട്ടറി ഡയസ്പുല്ലൻ,യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് കിഷോർ എസ് ,യൂത്ത് വിങ് കോർഡിനേറ്റർ റോജൻ ഏരവേലിൽ ,യൂത്ത് വിങ് ജനറൽ സെക്രട്ടറി നിതീഷ് ചെങ്ങാങ്കൽഎന്നിവർ പങ്കെടുക്കും.