കോട്ടയം: സംസ്ഥാനത്ത് ഏറ്റവും കുറവ് കൊവിഡ് ബാധിതർ കോട്ടയത്താണെന്ന അമിതാത്മവിശ്വാസം നിലനിൽക്കുമ്പോൾ, ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് രോഗം ബാധിച്ചെങ്കിൽ ഇന്നലെ സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം ബാധിച്ചു. ഇന്നലെ പതിമൂന്ന് പേർക്കാണ് രോഗം ബാധിച്ചത്. നാലു പേർ രോഗമുക്തരായെന്നതാണ് ആശ്വാസവാർത്ത. ആകെ രോഗികളുടെ എണ്ണം 96 ആയി. ഇതുവരെ 65 പേർക്കാണ് ജില്ലയിൽ രോഗം ഭേദമായത്.

മുംബയിൽ നിന്നെത്തി മേയ് 19 ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി (23), അബുദാബിയിൽ നിന്നെത്തി ജൂൺ ഒൻപതിന് രോഗം സ്ഥിരീകരിച്ച പെരുമ്പായിക്കാട് സ്വദേശി (58), അബുദാബിയിൽ നിന്നെത്തി ജൂൺ ഒൻപതിന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി (36) എന്നിവരാണ് കോട്ടയം ജനറൽ ആശുപത്രിയിൽ നിന്ന് രോഗമുക്തരായി മടങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയയിലായിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേഗമായിട്ടുണ്ട്.
ഇന്നലെ രോഗം ബാധിച്ചവരിൽ ആറു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആറു പേർ വിദേശത്തുനിന്നും എത്തിയവരാണ്. മുംബയിൽനിന്നു വന്ന മകൾക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഒരു ആശാ പ്രവർത്തകയ്ക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. മറ്റുള്ളവരിൽ ആറുപേർ ക്വാറന്റൈൻ കേന്ദ്രങ്ങളിലും മൂന്നു പേർ വീട്ടിലും നിരീക്ഷണത്തിലായിരുന്നു. മൂന്നു പേർ ആശുപത്രി നിരീക്ഷണത്തിലും.

രോഗം സ്ഥിരീകരിച്ചവർ

1) 12 ന് കുവൈറ്റിൽ നിന്നെത്തി കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി (50). രോഗലക്ഷണങ്ങളില്ല

2) 11ന് കുവൈറ്റിൽ നിന്നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കൂട്ടിക്കൽ സ്വദേശി (65). രോഗലക്ഷണങ്ങളില്ല
3) 13ന് കുവൈറ്റിൽ നിന്നെത്തി കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലായിരുന്ന രാമപുരം സ്വദേശിനി (57). രോഗലക്ഷണങ്ങളില്ല
4) 13 ന് കുവൈറ്റിൽ നിന്നെത്തി കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലായിരുന്ന പായിപ്പാട് സ്വദേശി (43) രോഗലക്ഷണങ്ങളില്ല.

5) 13 ന് കുവൈറ്റിൽ നിന്നെത്തി കോട്ടയത്തെ ഹോട്ടലിൽ ക്വാറന്റൈൻ കഴിഞ്ഞിരുന്ന രാമപുരം സ്വദേശി (25). രോഗലക്ഷണങ്ങളില്ല.

6) 19 ന് മസ്‌കറ്റിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരംചിറ സ്വദേശിനി (59). രോഗലക്ഷണങ്ങളെത്തുടർന്ന് 20 മുതൽ ചങ്ങനാശേരി ജനറൽ ആശുപത്രിയിലായിരുന്നു.

7) ആറിന് ഡൽഹിയിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി (38). ഒപ്പമെത്തിയ ഭാര്യയ്ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

8) 12ന് മഹാരാഷ്ട്രയിൽ നിന്നെത്തി തെങ്ങണയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശിനി (19). രോഗലക്ഷണങ്ങളില്ല

9) 20 ന് ഡൽഹിയിൽ നിന്നെത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന മൂലവട്ടം സ്വദേശി (39).

10) രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിയുടെ ഭാര്യ (35). ജൂൺ 20 ന് ഡൽഹിയിൽ നിന്നെത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.

11) ജൂൺ ആറിന് മുംബയിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഏഴാച്ചേരി സ്വദേശിനി (34) രോഗലക്ഷണങ്ങളില്ല.

12) രോഗം സ്ഥിരീകരിച്ച ഏഴാച്ചേരി സ്വദേശിനിയുടെ മകൾ (നാല്). ജൂൺ ആറിന് മഹാരാഷ്ട്രയിൽ നിന്ന് എത്തി ഹോം ക്വാറന്റയിനിലായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

13. രോഗം സ്ഥിരീകരിച്ച ഏഴാച്ചേരി സ്വദേശിനിയായ 34കാരിയുടെ മാതാവ് (53). ആരോഗ്യ പ്രവർത്തകയാണ്. സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. മകൾക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്റൈനിലായിരുന്നു.

ചികിത്സയിലുള്ള കോട്ടയംകാർ 96

കോട്ടയം ജില്ലാ ആശുപത്രിയിൽ 39

മെഡി. കോളേജ് ആശുപത്രിയിൽ 31

പാലാ ജനറൽ ആശുപത്രിയിൽ 23

എറണാകുളം ജന. ആശുപത്രിയിൽ 3