ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട കാർഷിക മേഖലയിലെ (സുഭിക്ഷ കേരളം പദ്ധതി) പ്രൊജക്ടുകളുടെ അപേക്ഷാ വിതരണം ആരംഭിച്ചു. കോവിഡ്-19 മുൻകരുതലിന്റെ ഭാഗമായി വാർഡ് സഭ കൂടാതെ കൗൺസിലർമാർ മുഖാന്തിരമാണ് അപേക്ഷാ ഫോം വിതരണം നടത്തുന്നത്. പൂരിപ്പിച്ച അപേക്ഷാഫോം തിരികെ കൗൺസിലർമാരെ ഏൽപ്പിക്കണം. അപേക്ഷാ ഫോം വാങ്ങുമ്പോഴും തിരികെ നൽകുമ്പോഴും സാമൂഹ്യ അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണമെന്ന് ചങ്ങനാശേരി നഗരസഭ സെക്രട്ടറി അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30