ചങ്ങനാശേരി: കുറിച്ചി ഗ്രാമപഞ്ചായത്തിൽ അഴിമതിയെന്ന് ആരോപിച്ച് പഞ്ചായത്തിലെ 42 കേന്ദ്രങ്ങളിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. കുറിച്ചി എസ്.എൻ.ഡി.പി ജംഗ്ഷനിൽ പ്രതിഷേധ സമരം സി.പി.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിബിച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഷിജിത്ത്, തങ്കപ്പൻ നായർ, രാധാ കൃഷണൻ, ഹർഷൻ, കുഞ്ഞമ്മ, തമ്പി എന്നിവർ പങ്കെടുത്തു. കുറിച്ചി ഔട്ട്‌പോസ്റ്റ് ജംഗ്ഷനിൽ ജില്ലാ കമ്മറ്റി അംഗം കെ.ടി തോമസ് ഉദ്ഘാടനം ചെയ്തു. കുറിച്ചി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ സമരം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.വി റസൽ ഉദ്ഘാടനം ചെയ്തു.