ചങ്ങനാശേരി: കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ അതിവേഗ റെയിൽപാതാ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത് യാഥാർഥ്യബോധമില്ലാത്ത സമീപനമാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. മാടപ്പള്ളിയിൽ അതിവേഗ റെയിൽപാതയ്‌ക്കെതിരെ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.