tv

കങ്ങഴ: കങ്ങഴ ഗ്രാമപഞ്ചായത്തിൽ ഓൺലൈൻ പഠനത്തിനായി പ്രവാസികളായ കങ്ങഴ ശാന്തി ഭവനത്തിൽ അജിത് വി പണിക്കർ, അസിം വി പണിക്കർ, തത്വമസി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ എന്നിവർ ചേർന്ന് ടെലിവിഷനുകൾ വിതരണം ചെയ്തു. കങ്ങഴ ഗ്രാമപഞ്ചായത്തിലെ അഞ്ച് വാർഡുകളിലും എസ്.എൻ.ഡി.പി യോഗം 56ാം ശാഖ അംഗങ്ങൾക്കുമാണ് ടിവി നല്കിയത്. ശാഖ ഹാളിൽ നടന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം അസിം.വി പണിക്കർ ടിവി വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എം ബി വേണുഗോപാൽ, സെക്രട്ടറി മനുലാൽ, വൈസ് പ്രസിഡന്റ് എം എസ് രാജു, കെ എസ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു..