കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നിയമനം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള പ്രദേശ് ബാലജനഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള അറിവും പ്രവർത്തനമികവുമുള്ള ആളെ നടപടിക്രമങ്ങൾ പാലിച്ച് നിയമിക്കാൻ തയ്യാറാകണമെന്നും യോഗം അഭ്യർത്ഥിച്ചു. ചെയർമാൻ അഡ്വ. ജി മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ആൽബർട്ട് ജോസ്, ബിനു എസ് ചെക്കാലയിൽ, ഗോപിനാഥൻ, ഇ.പി. ജ്യോതി, ലാൽചന്ദ് കണ്ണോത്ത്, മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ, എം. അബ്ദുൾ നാസർ, പ്രിയാ സോമൻ, ലിസി ജേക്കബ്, സി.കെ. മിനികുമാരി എന്നിവർ പ്രസംഗിച്ചു.