കൊച്ചി: ജോലിസമയം പുന:ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ( കെ.പി.സി.എം.എസ് എഫ് ) എറണാകുളം കോളേജ് ഉപമേധാവിയുടെ ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി.സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറർ ടി.കെ മജീദ് അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു നമ്പൂതിരി, ആർ. രാജേഷ് , സതീശൻ, നൗഷാദ് എ .കെ. റെജി എബ്രഹാം, നീളു റോസ്, എന്നിവർ പ്രസംഗിച്ചു. എ.എം. ജമാൽ സ്വാഗതവും ടി.എൽ ജോർജ് നന്ദിയും പറഞ്ഞു.