കൊച്ചി: ദിവസവും ഇന്ധനവില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ കേരള സ്റ്റേറ്റ് സ‌ർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർദ്ധനവിലൂടെ ലഭിക്കുന്ന അധിക നികുതിവരുമാനം കൊവിഡ്ക്കാലത്ത് വേണ്ടെന്ന് വെയ്ക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണം. നമ്മുടെ നാടിന്റെ വളർച്ചക്ക് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയിലാക്കുന്ന സംസ്ഥാനസർക്കാർ നയം തിരുത്തണമെന്നും കെ.എസ്.എസ്.പി.എ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ്‌ ജോർജ് പി.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.വി.മുരളി, ജില്ല സെക്രട്ടറി കെ.ടി.ദേവസിക്കുട്ടി, കെ.ജി.രാധാകൃഷ്ണൻ , കെ.വി.അനന്ദൻ, പി.എം. മൊയ്ദീൻ, കെ.സി.ജോസ്, എ.ഡി.റാഫേൽ, എം.പി. ആന്റണി എന്നിവ‌‌ർ പങ്കെടുത്തു.