benny-behanan

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരളാ കോൺഗ്രസ് ജോസ് വിഭാഗം ‌ഒഴിയണമെന്ന യു.ഡി.എഫ് തീരുമാനം കൺവീനർ ബെന്നി ബഹ് നാനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ നേതാക്കളും ആവർത്തിച്ചിട്ടും വഴങ്ങാതെ ജോസ് കെ. മാണി . ഇതോടെ 'രാജി ആദ്യം പിന്നെ ചർച്ച'യെന്ന ' നിലപാട് യു.ഡി.എഫ് നേതാക്കൾ കടുപ്പിച്ചു.

യു.ഡി. എഫ് ഔദ്യോഗികമായി ആവശ്യപ്പെട്ട കാര്യം പ്രമുഖ ഘടകകക്ഷി തള്ളിയത് രണ്ടും കൽപ്പിച്ചാണെന്ന പ്രചാരണവും ശക്തമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ, മദ്ധ്യ കേരളത്തിൽ ശക്തമായ അടിത്തറയുള്ള ജോസ് വിഭാഗത്തെയും , സീനിയർ നേതാവായ പി.ജെ.ജോസഫിനെയും പിണക്കാതെ ഒപ്പം നിറുത്താനുള്ള തത്രപ്പാടിലാണ് മുന്നണി നേതാക്കൾ

രാജി വയ്ക്കണമെന്ന മുന്നണി നേതൃത്വത്തിന്റെ ആവശ്യത്തിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. മുന്നണി മാറ്റ ചർച്ചകൾ നടക്കുന്നുവെന്ന പ്രചാരണം ശരിയല്ല.

-റോഷിഅഗസ്റ്റിൻ

എം.എൽ.എ

യു.ഡി.എഫ് തീരുമാനത്തിലെ അതൃപ്തി ജോസ് പ്രകടിപ്പിച്ചു. ഇതിന്റെ പേരിൽ മുന്നണി വിടുമെന്ന് കരുതുന്നില്ല .

-ബെന്നി ബഹ് നാൻ

യു.ഡി.എഫ് കൺവീനർ