കോട്ടയം: ചൈനീസ് അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്‌ ഷോപ്പ്സ് കേരള ജില്ലാ കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു. ചൈനയോടുള്ള പ്രതിഷേധ സൂചകമായി ചൈനീസ് സാധനങ്ങൾ ഉപേക്ഷിച്ചു പ്രതിഷേധിച്ചു. തിരുവ‌‌ഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ പുഷ്‌പാർച്ചന നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് പി.എൽ ജോസ്‌മോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.ആർ രാജൻ , വൈസ് പ്രസിഡൻ്റ് സജി ഫ്രാൻസിസ്, ജോ.സെക്രട്ടറി പി.ജി ഗിരീഷ് എന്നിവർ പ്രസംഗിച്ചു.