കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമൊഴിയില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് തോമസ് ചാഴിക്കാടൻ എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തിൽ ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അതിലൊരു മാറ്റവുമില്ല. യു.ഡി.എഫിൽ കുഴപ്പം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.ജെ ജോസഫ് വിഭാഗം തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിക്കുന്നത്. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഇത്തരം വിവാദങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ചർച്ചവേണം എന്ന് ആവശ്യപ്പെട്ടത്. ചർച്ചകൾക്ക് തുടക്കം കുറിച്ചതിന് ശേഷം ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി യു.ഡി.എഫ് നേതൃത്വം നിലപാട് മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.