കൊച്ചി: ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെ.എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഗാന്ധി സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി.ജി. രാജഗോപാൽ, കെ.എസ്. ഷൈജു, സരോജം രവീന്ദ്രൻ, പി.ജി. മനോജ്കുമാർ, എം.എൻ. വേദരാജ്, വി.ജി. പ്രസാദ്, സുധീർകുമാർ, കെ. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.