കോട്ടയം : ആരോഗ്യ പ്രവർത്തകരുടെ വിദ്യാഭ്യാസ വായ്‌പ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് എഡ്യൂക്കേഷൻ ലോണീസ് വെൽഫെയർ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡിനോട് പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ ധർണ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് അഡ്വ.രാജൻ കെ.നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ ടി.ജെ ചാക്കോ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് മാത്യു, എബ്രഹാം കെ.മാത്യു, പി.കെ വത്സലൻ, ചെറിയാൻ മണർകാട്, വത്സല കുറിച്ചി, ജേക്കബ് മാന്നാനം, ഓമന റെജി, മിനി പാമ്പാടി, രാജു ടി.ജെ ചിങ്ങവനം എന്നിവർ പ്രസംഗിച്ചു.