കോട്ടയം: സ്കൂൾ കുട്ടികൾക്ക് പാഠപുസ്തകങ്ങളും ഓൺലൈൻ പഠനസാമഗ്രികളും ഉടനടി വിതരണം ചെയ്യണമെന്ന് ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ജോർജ് പയസ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജന. സെക്രട്ടറി എം.പി സന്തോഷ്‌കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, കെ.എസ്.യു സംസ്ഥാന ജന.സെക്രട്ടറി സുബിൻ മാത്യു, വൈശാഖ് പി.കെ, അഡ്വ. ഡെന്നിസ് ജോസഫ്, ബിബിൻരാജ്, അഡ്വ. ബോണി മാടപ്പള്ളി, സച്ചിൻ മാത്യു, ജിഷ്ണു ജെ ഗോവിന്ദ്, അരുൺ കൊച്ചുതറപ്പിൽ, അരുൺ മർക്കോസ്, അബു താഹിർ, നെസിയ മുണ്ടപ്പള്ളി, ജിത്തു ജോസ് ഏബ്രഹാം, സെബാസ്റ്റ്യൻ ജോയ്, അശ്വിൻ സി മോട്ടി, ലിബിൻ ആന്റണി, സൈജു ജോസഫ്, എബിൻ ആന്റണി, രാഷ്മോൻ ഒത്താറ്റിൽ, ഡാനി രാജു, അശ്വിൻ മണലിൽ, സായ് സുരേഷ്, അശ്വിൻ സാബു എന്നിവർ പ്രസംഗിച്ചു.