pic

കോട്ടയം: ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകന്റെ മരണത്തിൽ ദൂരൂഹത ചൂണ്ടിക്കാട്ടി സഹോദരൻ ഇടുക്കി പൊലീസിൽ പരാതി നല്കി. ഭാര്യാവീടിനോട് ചേർന്നുള്ള ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിലാണ് മുരിക്കാശേരി തടത്തിൽ ബിജുവിനെ (52) കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായിരുന്ന ബിജു ഭാര്യാവീടിന് സമീപം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച പാലായിൽ കുടുംബസമേതം പോയി വൈകുന്നേരം തിരിച്ചെത്തിയ ബിജു ഏറെ സന്തോഷവാനായിരുന്നുവെന്ന് സഹോദരൻ സിബി മാത്യു പൊലീസിന് നല്കിയ പരാതിയിൽ പറയുന്നു. ആത്മഹത്യ ചെയ്യേണ്ട യാതൊരു കാരണവുമില്ലെന്നാണ് സിബി പറയുന്നത്. തിങ്കളാഴ്ച രാത്രി ആറിനും എട്ടിനുമിടയിലാണ് സംഭവം നടന്നത്. മഞ്ജുവാണ് ബിജുവിന്റെ ഭാര്യ. മക്കൾ: മെലിസ, മാത്യു. കോട്ടയം മെ‌‌ഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ഇന്നലെ വൈകുന്നേരം സംസ്കരിച്ചു.