dharna

എരുമേലി : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് പണം കെട്ടിവെച്ച് ഏറ്റെടുക്കാനുള്ള നീക്കം വൻ അഴിമതിയാണെന്ന് കേരള ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കൺവീനർ എസ്. രാമനുണ്ണി ആരോപിച്ചു. ഭൂമി പണം കൊടുത്ത് ഏറ്റെടുക്കുന്നതിനെതിരെ എരുമേലി തെക്ക് വില്ലേജ് ഓഫീസ് പടിക്കൽ കേരള ഭൂ അവകാശ സംരക്ഷണ സമിതി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ സർക്കാർ ഉടമസ്ഥത ചൂണ്ടികാട്ടി പാല സബ് കോടതിയിൽ കേസ് കൊടുത്ത കോട്ടയം കളക്ടറോട് തന്നെ പ്രതിഫലം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാൻ നിദ്ദേശിച്ച നടപടി നിയമ ചരിത്രത്തിൽ കേട്ടുകേഴ്‌വി ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു കെ. ഗുപ്തൻ , വി.സുശികുമാർ, വി.സി.അജികുമാർ , രാജേഷ് നട്ടാശ്ശേരി, ജി.സജികുമാർ, വി.ആർ രതീഷ് , കെ.ബി മധു, അനിൽ മാനമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.