വൈക്കം : സുഭിക്ഷ കേരളം പദ്ധതിയനുസരിച്ച് എസ്.എൻ.ഡി.പി യോഗം 127-ാം നമ്പർ പടിഞ്ഞാറെക്കര ശാഖയുടെ നേതൃത്വത്തിൽ തുറുവേലിക്കുന്നിൽ തരിശു നിലത്ത് നെൽകൃഷി ആരംഭിച്ചു. ഉദയനാപുരം കൃഷി ഓഫീസർ നീതു രാജശേഖരൻ വിത്തിടീൽ നിർവഹിച്ചു. കപ്പ, വാഴ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ശാഖാ പ്രസിഡന്റ് കെ.ആനന്ദരാജൻ, സെക്രട്ടറി കെ.ജി.രാമചന്ദ്രൻ, ഡി.ഷിബു എന്നിവർ നേതൃത്വം നൽകി.