കോട്ടയം :ശബരി വിമാനത്താവളത്തിന് ആവശ്യമായ അനുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോടും എത്രയും വേഗം അതു യാഥാർത്ഥ്യമാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രമേയം അവതരിപ്പിച്ചു. എരുമേലി ഡിവിഷൻ അംഗം മാഗി ജോസഫ് പിന്താങ്ങി. പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു.