കാഞ്ഞിരപ്പള്ളി : ഇന്ധന വില വർധനവിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഏരിയയിലെ 12 കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 12 വരെ കൂട്ടധർണ നടത്തും. പേട്ട കവലയിൽ കെ. രാജേഷും, മുണ്ടക്കയത്ത് അഡ്വ.പി. ഷാനവാസും , കൂരാലിയിൽ വി.പി. ഇബ്രാഹിമും, കൂട്ടിക്കൽ ഇളംകാട്ടിൽ എസ്.ഷാജിയും, എരുമേലിയിൽ തങ്കമ്മ ജോർജുകുട്ടിയും, മുക്കൂട്ടുതറയിലെ മുട്ടപ്പള്ളിയിൽ കെ.സി.ജോർജു കുട്ടിയും, മണിമല മുക്കടയിൽ ജയിംസ് പി.സൈമണും, കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ വി .പി.ഇസ്മായിലും, കൂവപ്പള്ളിയിൽ പി.എൻ.പ്രഭാകരനും, കോരുത്തോട് കെ.എം.രാജേഷും, കാത്തിരപ്പള്ളി സൗത്തിൽ പി.എസ്.സുരേന്ദ്രനും, പാറത്തോട്ടിൽ ഷമീം അഹമ്മദും ഉദ്ഘാടനം ചെയ്യും.