പൊൻകുന്നം : ദീർഘകാലം എം.എൽ.എ.യും മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പ്രൊഫ.കെ.നാരായണക്കുറുപ്പിന്റെ ഏഴാം ചരമവാർഷികം 26 ന് കെ. നാരായണക്കുറുപ്പ് ട്രസ്റ്റിന്റെയും കെ. നാരായണക്കുറുപ്പ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കും. കൊവിഡ് സെന്ററായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെയും കെ.നാരായണക്കുറുപ്പിന്റെ ജന്മദേശമായ കറുകച്ചാലിലെ ആശുപത്രിയിലെയും ആരോഗ്യപ്രവർത്തകരെ ഇതിന്റെ ഭാഗമായി ആദരിക്കും. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നാളെ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ എന്നിവർ പങ്കെടുക്കും.