വാകത്താനം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മണികണ്ഠപുരം ക്ഷേത്ര ഉപദേശക സമിതി സംഭാവന നൽകി. വാകത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബി പ്രകാശ് ചന്ദ്രന് ഉപദേശക സമിതി പ്രസിഡന്റ് രാജീവ് കാക്കാം പറമ്പിൽ തുക കൈമാറി. ഉപദേശക സമിതി അംഗങ്ങളായ അനിൽ മഞ്ചീരം, അഭിലാഷ് സരസ്വതി ഭവൻ, ഇ ഡി മോഹനൻ ഈഴക്കുന്നേൽ, പഞ്ചായത്ത് അംഗം ജി. ശ്രീകുമാർ , പഞ്ചായത്ത് സൂപ്രണ്ട് ദീപ എം കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.