പാലാ : കൊവിഡ് മൂലമുള്ള ബുദ്ധിമുട്ടുകൾ സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസരംഗത്ത് വന്നിട്ടുള്ള അപാകതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധുമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സൗജന്യ ടി.വി വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അദ്ധ്യക്ഷനായിരുന്നു. ബിജു കുന്നേപ്പറമ്പൻ, ജോസഫ് സൈമൺ, സുമേഷ് ആൻഡ്രൂസ്, വിജയ് മാരേട്ട്, രൺദീപ് ജി.നായർ, ബിജു ഇളംതുരുത്തുയിൽ, സിറിയക്ക് ചാഴികാടൻ, ഷെയിൻ കുമരകം, രാജേഷ് വാളിപ്ലാക്കൽ, അഖിൽ ഉള്ളംപ്പള്ളിൽ, അൻസാരി പാലയംപറമ്പിൽ, ആൽബിൻ പേണ്ടാനം, ജയിംസ് പെരുമാംകുന്നേൽ, എൽബി കുഞ്ചറകാട്ടിൽ എന്നിവർ പ്രസംഗിച്ചു.