പാലാ : കൊവിഡ് മൂലം സാധാരണ ജനങ്ങൾ സാമ്പത്തിക ദുരിതത്തിൽ വലയുമ്പോൾ കേന്ദ്ര സർക്കാർ ദിനംപ്രതി നടത്തുന്ന ഇന്ധന വില വർദ്ധനവ് ജനവഞ്ചനയാണെന്ന് കേരള കോൺഗ്രസ് ( എം) ജോസഫ് ജില്ലാ പ്രസിന്ധന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ് സ്റ്റോഫീസ് പടിക്കൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിക്കാട് മുഖ്യപ്രസംഗം നടത്തി. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ കുളങ്ങര, ബാബു മുകാല, ഷിന്റോ ജോയി, സുജിത് എം, ജെറിൻ രാജൻ, ജോസു ഷാജി എന്നിവർ പ്രസംഗിച്ചു.