-dyfi-sexual-abuse-case

കോട്ടയം: വിവാഹ നിശ്ചയം കഴിഞ്ഞ് യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും, സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തശേഷം തഴയുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും. പീരുമേട് വണ്ടിപ്പെരിയാർ പുതുവേലിൽ രാമചന്ദ്രനെയാണ് (35) കോട്ടയം അഡീഷണൽ സെഷൻസ് ) ജഡ്ജി വി.ബി സുജയമ്മ ശിക്ഷിച്ചത്.

യുവതിയുടെ കോട്ടയത്തെ വീട്ടിൽ വച്ച് 2012 മേയ് 28 നായിരുന്നു വിവാഹ നിശ്ചയം. ഇതിനുശേഷം പ്രതിയുടെ സഹോദരിയുടെ വിവാഹത്തിന് സമ്മാനമായി നൽകാനെന്ന പേരിൽ പത്ത് പവൻ വാങ്ങിയെടുത്തു. തുടർന്ന് പീരുമേട്ടിലേയ്ക്ക് കൊണ്ടുപോയി. ഇവിടെ വച്ച് മൂന്ന് പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്തു. പലയിടത്തും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. വിവാഹത്തിൽ നിന്ന് പ്രതി പിന്മാറുകയാണെന്ന സൂചന ലഭിച്ചതോടെ, യുവതിയും മാതാപിതാക്കളും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈസ്റ്റ് സി.ഐയായിരുന്ന എ.ജെ തോമസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ ഗിരിജ ബിജു ഹാജരായി.പീഡനക്കേസിൽ വിരളമായാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.