dharana


അടിമാലി : കർഷകർക്ക് പ്രതിമാസം കുറഞ്ഞത് 10000 രൂപ പെൻഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മുഴുവൻ കൃഷി ഭവനിലേക്കും കേരള കോൺസ് (എം) ജോസഫ് വിഭാഗം ധർണ്ണ നടത്തി. അടിമാലി കൃഷി ഭവന് മുന്നിലെ ധർണ്ണ ജില്ലാ സെക്രട്ടറി ബാബു കീച്ചേരിൽ ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ പട്ടരുമഠം, ബെന്നി കോട്ടക്കൽ, കെ.ജെ കുര്യൻ, ജിതേഷ് പോൾ. അൽ എസ്. ചേലപ്പുറം, ജിജോ ജോർജ്, മാത്യു തെങ്ങും കുടി ജോർജ് എന്നിവർ പ്രസംഗിച്ചു.